World

പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചു : അപകടം നടന്നത് ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിൽ

ഓഗസ്റ്റ് രണ്ടിന് പാകിസ്ഥാനില്‍ വ്യത്യസ്ത ബസ് അപകടങ്ങളില്‍ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും രാജ്യത്തെ നടുക്കിയ അപകടം നടന്നിരിക്കുന്നത്

Published by

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിലെ ദിയാമെര്‍ ജില്ലയിയാണ് ദാരുണമായ സംഭവം.

ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്‌തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 13 പേരുടെ മൃതദേഹമാണ് നദിയില്‍നിന്ന് കണ്ടെടുത്തത്. പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഓഗസ്റ്റ് രണ്ടിന് പാകിസ്ഥാനില്‍ വ്യത്യസ്ത ബസ് അപകടങ്ങളില്‍ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് വീണ്ടും രാജ്യത്തെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.  അതേ സമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗില്‍ജിത് ഭരണകൂടം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by