ഗോരഖ് പൂർ : എ ബി വി പി ദേശീയ സമ്മേളനത്തിന് ഈ മാസം 22 ന് ഗോരഖ് പൂരിൽ തുടക്കമാകും. സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പു മുഖ്യാതിഥിയാകും. 24 വരെയാണ് ദേശീയ സമ്മേളനം .
ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ശ്രീധർ വെമ്പു എന്നും തന്റെ ജന്മനാടിനൊപ്പം തന്റെ വളർച്ചയെ കണ്ട വ്യവസായിയാണ് അതുകൊണ്ട് തന്നെ യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വതമാണെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യാഗ്വാൽക്യ ശുക്ല പറഞ്ഞു.
തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ശ്രീധർ വെമ്പു സോഹോ കോർപ്പറേഷൻ സ്ഥാപിച്ചത് . കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ ടെക് രംഗത്ത് ഒഴിവാക്കാനാത്ത പേരാണ് വെമ്പുവിന്റേത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: