Samskriti

വൃശ്ചിക വിശേഷത്തിന് ഒരുങ്ങി പാമ്പുംമേക്കാട് മന

Published by

രമേശ് ഇളയിടത്ത്

ദ്യ കാലം ഇവിടെ പഞ്ഞമായിരുന്നു. ദാരിദ്ര്യം അകറ്റുാന്‍ മനയിലെ മുതിര്‍ന്ന നമ്പൂതിരി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഒരു വര്‍ഷം ഭജനമിരുന്നു. ഏഴര വെളുപ്പിന് എഴുന്നേറ്റു കുളിച്ച് തേവാരവും മറ്റു പൂജകളും നടത്തി ക്ഷേത്ര മണ്ഡപത്തിലിരുന്ന് മഹാദേവനെ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്. നിലാവുള്ള ഒരു രാത്രി കുളിക്കാന്‍ സമയമായെന്ന് നമ്പൂതിരിക്ക് തോന്നി. അതിനായി അദ്ദേഹം ക്ഷേത്രക്കുളത്തില്‍ എത്തി. അപ്പോള്‍ കുളിക്കടവിനു സമീപം തേജസ്വിയായ ഒരാള്‍ നില്‍ക്കുന്നത് നമ്പൂതിരി കണ്ടു. ആരാണെന്നു നമ്പൂതിരി ചോദിച്ചപ്പോള്‍ ഞാനാണെന്നായിരുന്നു മറുപടി. പിന്നെ ആ ആളെ അവിടെയൊന്നും കണ്ടില്ല. പിറ്റേന്നും വെളുപ്പിന് നമ്പൂതിരി കുളിക്കാന്‍ ചെന്നപ്പോള്‍ ആ ആളെ കണ്ടു. താങ്കള്‍ ആരാണെന്ന് നമ്പൂതിരി വീണ്ടും ചോദിച്ചു. ഞാന്‍ സര്‍പ്പരാജനായ വാസുകിയാണെന്ന് ആ ദിവ്യന്‍ പറഞ്ഞു. വാസുകിയാണെങ്കില്‍ യഥാര്‍ത്ഥ രൂപം കാണണമെന്നായി നമ്പൂതിരി. അതോടെ വാസുകി യഥാര്‍ത്ഥ രൂപം കാണിച്ചപ്പോള്‍ നമ്പൂതിരി ഭയഭക്തിബഹുമാനങ്ങളോടെ തൊഴുതു. താന്‍ അവിവേകമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നും അപേക്ഷിച്ചു.

അങ്ങേക്ക് എന്ത് വരമാണ് വേണ്ടതെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. ”ദാരിദ്ര്യ ദുഃഖം അകറ്റണം, അങ്ങ് എന്നോടൊപ്പം ഇല്ലത്തേക്ക് വരണമെന്നും” നമ്പൂതിരി വാസുകിയോട് പറഞ്ഞു. ദാരിദ്ര്യദുഃഖം അകറ്റാന്‍ മാണിക്യക്കല്ല് തരാമെന്നും ഭജന അവസാനിച്ച് പോകുമ്പോള്‍ കൂടെ വരാമെന്നും വാസുകിയും പറഞ്ഞു. വൃശ്ചിക ഒന്നാം തീയതിയാണ് വാസുകി പാമ്പുംമേക്കാട്ട് മനയിലെ നമ്പൂതിരിക്ക് ദര്‍ശനം നല്‍കിയത്. അതിനെ അനുസ്മരിച്ചാണ് പാമ്പുംമേക്കാട്ട് മനയില്‍ വൃശ്ചികം ഒന്നിന് വിശേഷാല്‍ പൂജകള്‍ നടത്തുന്നതും ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നതും.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം നമ്പൂതിരി ഭജനം അവസാനിപ്പിച്ച് മേക്കാട്ട് മനയിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ഓലക്കുടയില്‍ കയറി ചെറിയ സര്‍പ്പമായി വാസുകിയും പോന്നു. ജ്യോതിഷ വിധി പ്രകാരം വാസുകിയെ നമ്പൂതിരി കിഴക്കിനിയില്‍ പ്രതിഷ്ഠിച്ചു. പിന്നീട് നാഗയക്ഷിയുടേയും പ്രതിഷ്ഠ നടത്തി. പൂജകളും ആരംഭിച്ചു. അതോടെ ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെ എത്തിത്തുടങ്ങി.

കിളയ്‌ക്കാത്ത ഭൂമി, മോഷ്ടാക്കള്‍ കയറാത്ത മന

സര്‍പ്പങ്ങള്‍ക്ക് ദോഷങ്ങള്‍ ചെയ്യുമെന്നതിനാല്‍ പാമ്പുംമേക്കാട്ട് മനയിലെ പറമ്പില്‍ കുഴി കുത്തുകയൊ, കിളക്കുകയൊ തീ കത്തിക്കുകയൊ ചെയ്യാറില്ല. അതുപോലെ ഇവിടെ മോഷ്ടാക്കളും കയറാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാനും മോഷ്ടാക്കള്‍ ഇവിടെ കയറി. അവര്‍പുറത്തിറങ്ങുവാന്‍ പറ്റാതെ അവിടെത്തന്നെ നേരംവെളുക്കുവോളം ചുറ്റിത്തിരിഞ്ഞു. അങ്ങനെ മോഷ്ടാക്കള്‍ പിടിയിലായി. ഇവിടെ നാഗങ്ങളെ വിളിക്കുക പാരമ്പര്യങ്ങള്‍ എന്നാണ്. മനയില്‍ ജനനം നടന്നാല്‍ ശിശുക്കളെ നോക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമെന്നാണ് വിശ്വാസം. ഇവിടുത്തെ ഭരണം രണ്ട് വര്‍ഷം കൂടുമ്പോള്‍ ഓരോ താവഴിക്കായാണ്. ഇപ്പോഴത്തെ ഭരണം പാമ്പുംമേക്കാട്ട് മനയിലെ വല്ലഭന്‍ നമ്പൂതിരിക്കാണ്.

പ്രധാന വഴിപാടുകള്‍
അരിപ്പൊടി, മഞ്ഞള്‍ പൊടി, കദളിപ്പഴം, എണ്ണ, പാലും നൂറും കൊടുക്കല്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. വീടുകളില്‍ നിന്നും കാവ് മാറ്റുമ്പോള്‍ പാമ്പുംമേക്കാട്ട് മനയിലാണ് എത്തിക്കാറ്. ഇവിടെ അവ പ്രതിഷ്ഠിക്കും. വീട്ടുകാര്‍ക്ക് കാവുകളില്‍ വന്ന് ദര്‍ശനം നടത്താം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീന മാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് വരുന്ന ഭക്തര്‍ ഇവിടേയും ദര്‍ശനം നടത്താറുണ്ട്.

വൃശ്ചികം ഒന്നിന് (നവംബര്‍-16) കിഴക്കിനിയില്‍ വെളുപ്പിന് വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഭക്തര്‍ക്ക് ദര്‍ശനത്തിനായി വാതില്‍ തുറന്നുകൊടുക്കും. വൈകീട്ട് അഞ്ച് മണി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ഭക്തര്‍ക്കായി പ്രസാദ ഊട്ടും ഉണ്ട്. ഭക്തരെ സ്വീകരിക്കുവാന്‍ പാമ്പുംമേക്കാട്ട് മന ഒരുങ്ങിക്കഴിഞ്ഞു. ഭക്തര്‍ക്ക് സുഗമമ ദര്‍ശനത്തിന് വലിയ പന്തല്‍ നിര്‍മ്മിച്ചു. ഭക്തരെ സഹായിക്കാന്‍ സേവഭാരതി പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ വകുപ്പ് സേവനം ഉണ്ടാകും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തും.

തൃശ്ശൂര്‍, ഇരിങ്ങാലക്കുട മുതലായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത വഴി വടമ ജങ്ഷനിലെത്തി പാമ്പുംമേക്കാട്ട് മനയിലെത്താം. കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയില്‍ നിന്നും വരുന്നവര്‍ക്ക് മാള-പുത്തന്‍ചിറ റോഡ,് കുന്നത്തുകാട് വഴി മനയിലെത്താം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക