ന്യൂയോര്‍ക്ക്: ഇറാന്റെ പിന്തുണയോടെയുള്ള യെമനിലെയും സിറിയയിലെയും ഭീകരകേന്ദ്രങ്ങളില്‍ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തി. സിറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികര്‍ക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയത്.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് സമൂഹമാധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചത്. യെമനിലെ ഹൂതി ഭീകരര്‍ക്കെതിരെയയും സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെയുമാണ് ആക്രമണം നടത്തിയത്. പെന്റഗണ്‍ പ്രസ് സെക്രട്ടറി എയര്‍ഫോഴ്‌സ് മേജര്‍ ജനറല്‍ പാറ്റ് റൈഡറാണ് ഇക്കാര്യമറിയിച്ചത്.
അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭീകരരുടെ ആയുധ സംഭരണ ശാലകളിലുള്‍പ്പെടെ ആക്രമണം നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. യുഎസ് വ്യോമ-നാവികസേനകളും ആക്രമണത്തില്‍ പങ്കെടുത്തു. എഫ് 35 യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി. ഭീകരരുടെ ആക്രമണത്തിന് കനത്തവില നല്‌കേണ്ടിവരുമെന്ന് യുഎസ് വ്യക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്ക് പറ്റിയില്ലെന്നും സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഒന്‍പതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്. യുഎസിന്റെ തിരിച്ചടിയില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസ് ഭീകരരെ ചെറുക്കുന്നതിന് വേണ്ടി 2014 മുതലാണ് സിറയയില്‍ യുഎസ് സൈന്യം നിലയുറപ്പിച്ചത്. സിറിയയില്‍ 900 സൈനികരും ഇറാഖില്‍ 2500 സൈനികരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക