തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ പറഞ്ഞു. 12-ാം ശമ്പളപരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോ സംസ്ഥാന നേതാക്കള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രമെ ബാക്കിയുള്ളൂ. ഒരു കമ്മിഷനെ നിയമിച്ചാല്‍ ഈ കാലാവധിക്കുള്ളില്‍ ശമ്പള പരിഷ്‌കരണ ശിപാര്‍ശ ലഭിക്കില്ലെന്ന ജീവനക്കാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷാമബത്ത കുടിശ്ശിക ഉള്‍പ്പെടെ തടഞ്ഞുവെച്ചിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഫെറ്റോ സമരം നടത്തിയത്.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍ കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി. കെ. ജയപ്രസാദ്, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന്‍, ജനറല്‍ സെക്രട്ടറി ജയഭാനു, കെജിഒ സംഘ് പ്രസിഡന്റ് ബി. മനു, ഭാരവാഹികളായ ഡോ. അംബു, റ്റി.എന്‍. രമേശ്, സെക്രേട്ടറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് റ്റി. ഐ. അജയകുമാര്‍, ഫെറ്റോ സംസ്ഥാന ഭാരവാഹികളായ എ. പ്രകാശ,് അനിതാ രവീന്ദ്രന്‍, ആര്‍. ശ്രീകുമാരന്‍, പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍. ഹരികൃഷ്ണന്‍, എഫ്‌യുഇഎസ് ജനറല്‍ സെക്രട്ടറി ബി.എസ്. അരുണ്‍കുമാര്‍, പിസിഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് ഡി. ഷേണായി, രാംപ്രകാശ്, സജീവന്‍ ചാത്തോത്ത്, പി.വി. മനോജ്, രാധാകൃഷ്ണപിള്ള, എസ്. വിനോദ് കുമാര്‍, വിശ്വകുമാര്‍, ശ്രീകല എല്‍. ആര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക