സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച നിലയില്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 219 റണ്‍സെടുത്തു.
തിലക് വര്‍മ 51 പന്തില്‍ നിന്നും 107 റണ്‍സുമായി പുറത്താവത്തെ നിന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സ് നേടി. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഡക്കായി. സഞ്ജുവിനെ കഴിഞ്ഞ മത്സരത്തില്‍ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും വീഴ്‌ത്തിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.
ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് കളിക്കാനിറങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: