ജമ്മു : ജമ്മുവിൽ ആശുപത്രി വളപ്പിൽ ഹെറോയിൻ വിൽപന നടത്തിയ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ശ്രീനഗറിലെ സെവാനിലെ ആംഡ് പോലീസ് 12-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മുഹമ്മദ് മുഖ്ത്യാരാണ് പിടിയിലായത്. ഇയാൾ ഹെറോയിൻ പോലുള്ള വസ്തുക്കളും 9,000 രൂപയും കൈവശം വച്ചതായി കണ്ടെത്തി.
ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾക്കെതിരെ ബക്ഷി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജമ്മുവിൽ സജീവമായ ഒരു മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് മുഖ്തിയാർ എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങളിൽ ഇയാളടങ്ങിയ സിൻഡിക്കേറ്റിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നുണ്ട്.
നവംബർ 7 ന് സമാനമായ സംഭവത്തിൽ കോൺസ്റ്റബിൾ പർവായിസ് ഖാനെ അവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് ഭാര്യമാർക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഹെറോയിനും രണ്ടര ലക്ഷത്തിലധികം രൂപയുമാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: