വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.idbibank.in/career- ല്‍
ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം; പ്രായപരിധി 20-25 വയസ്
അപേക്ഷാ ഫീസ് 1050 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 16 വരെ
ഐഡിബിഐ ബാങ്ക് ലിമിറ്റഡ് പരസ്യ നമ്പര്‍ 09/2024-25 പ്രകാരം എക്‌സിക്യൂട്ടീവ്- സെയില്‍സ് ആന്റ് ഓപ്പറേഷന്‍സ് (ഇഎസ്ഒ) തസ്തികയില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. നവംബര്‍ 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.idbibank.in/career- ല്‍ ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ആകെ 1000 ഒഴിവുകളാണുള്ളത്. (ജനറല്‍ 448, എസ്ടി 94, എസ്‌സി 127, ഒബിസി 231, ഇഡബ്ല്യുഎസ് 100). ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 40 ഒഴിവുകളില്‍ നിയമനം ലഭിക്കും.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം, കമ്പ്യൂട്ടര്‍/ഐടി പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 20-25 വയസ്. 1999 ഒക്‌ടോബര്‍ രണ്ടിന് മുമ്പോ 2004 ഒക്‌ടോബര്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം; വിമുക്തഭടന്മാര്‍ക്കും മറ്റും 5 വര്‍ഷം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 1050 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ. ബാങ്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ്കൂ
ടി നല്‍കേണ്ടിവരും. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ വാലറ്റ്‌സ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്‍: ഓണ്‍ലൈന്‍ ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനമെങ്കിലും സേവന മികവ് പരിഗണിച്ച് ഓരോ വര്‍ഷം വീതം നീട്ടിക്കിട്ടാവുന്നതാണ്. ശമ്പളം ആദ്യവര്‍ഷം പ്രതിമാസം 29,000 രൂപയും, രണ്ടാം വര്‍ഷം 31,000 രൂപയും ലഭിക്കും. രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. കഴിവ് തെളിയിക്കുന്നവര്‍ക്ക് ഇതിനായുള്ള സെലക്ഷന്‍ നടപടികളില്‍ പങ്കെടുക്കാം. ജൂനിയര്‍ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിക്കുന്നവര്‍ക്ക് ഏകദേശം 6.50 ലക്ഷം രൂപ വാര്‍ഷിക ശമ്പളമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: