ന്യൂദല്‍ഹി: ബൗദ്ധിക സ്വത്ത് സൂചകങ്ങള്‍ സംബന്ധിച്ച ആഗോള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഭാരതം. 15.7 ശതമാനം വളര്‍ച്ചയോടെയാണിത്. പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ തുടങ്ങിയ ഘടകങ്ങളില്‍ വലിയ മുന്നേറ്റമാണ് രാജ്യം നടത്തിയത്.
ബൗദ്ധിക സ്വത്തവകാശ മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ച രാജ്യം പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കുകയാണ്. പേറ്റന്റുകള്‍ കരസ്ഥമാക്കുന്നതില്‍ ലോകത്ത് ആറാം സ്ഥാനത്തേക്ക് ഭാരതമെത്തി.
64,480 അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചത്. ട്രേഡ് മാര്‍ക്ക് മേഖലയില്‍ 60 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ട്രേഡ് മാര്‍ക്ക് മേഖലയില്‍ രാജ്യമെത്തിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ നമ്പര്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് നടക്കുന്നത് ഭാരതത്തിലാണ്. രാജ്യത്തെ ആഗോള ഇന്നൊവേഷന് ലീഡര്‍ ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങളുടെ സ്വാധീനം റസിഡന്റ് ഫയലിങ്ങിലെ വലിയ വര്‍ധന തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: