Thrissur

ഹിന്ദു സമൂഹം ക്ഷേത്രവിമോചന സമരത്തിനിറങ്ങണം: ഹിന്ദു ഐക്യവേദി

Published by

കൊടുങ്ങല്ലൂര്‍: ക്ഷേത്രങ്ങളും ക്ഷേത്രഭൂമികളും സംരക്ഷിക്കുന്നതിന് ഹൈന്ദവ സമൂഹം ക്ഷേത്രവിമോചന സമരത്തിനിറങ്ങണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.വി.ബാബു.

ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസം ഹൈന്ദവര്‍ക്കില്ല. ദേവസ്വം ബോര്‍ഡുകളെ നിയന്ത്രിക്കുന്നവര്‍ ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തണ്ടപേര് ഇതരമതസ്ഥന്റെ പേരിലാക്കുകയും പിന്നീട് പുറമ്പോക്കെന്ന് തിരുത്തുകയും ചെയ്ത നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രഭൂമിയുടെ തണ്ടപേര് ശ്രീകുരുംബ ഭഗവതി ദേവസ്വത്തിന്റെ പേരിലാക്കാനുള്ള നടപട സ്വീകരിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കൊടുങ്ങല്ലൂരില്‍ കാലുകുത്തിക്കില്ലെന്നും ആര്‍.വി.ബാബു പറഞ്ഞു.

താലൂക്ക് പ്രസിഡന്റ് ദാസ് മുളങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സത്സംഗ പ്രമുഖ് സി.എം.ശശീന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാമി ദേവചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.

പി.രാജേഷ്, വിശ്വംഭരന്‍ കാനാടി എന്നിവര്‍ സംസാരിച്ചു. വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, മേജര്‍ ജനറല്‍ ഡോ.പി. വിവേകാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts