Kerala

പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം: രാജീവ് ആലുങ്കല്‍

Published by

തിരുവല്ല: പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍. പരിസ്ഥിതി സംരക്ഷണ സമിതി വിവിധ സന്നദ്ധ സംഘടനകളെ ചേര്‍ത്ത് ആറാട്ടുപുഴ തരംഗത്തില്‍ സംഘടിപ്പിച്ച ”ഈ മനോഹര തീരത്ത്” വൈചാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പമ്പ ഇരുകരളേയും പരിപാലിച്ച് ഒഴുകുന്ന അമ്മയാണ്. ഇവിടെ കൃഷിയും കലകളും കവിതകളും കൊണ്ട് നന്മ നിറഞ്ഞ അന്തരീക്ഷം അടുത്തതല മുറയ്‌ക്ക് കൈമാറണമെങ്കില്‍ പമ്പയെ സംരക്ഷിക്കുക എന്ന സാമൂഹ്യ ദൗത്യം ഓരോരുത്തരും ഏറ്റെടുക്കണം. മണ്ണും പുഴയും വായുവും പരിശുദ്ധമാകണമെങ്കില്‍ മനസ്സും ശുദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡി. വേണു കുമാര്‍ മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ സജിത് പരമേശ്വരന്‍ പമ്പനേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയാവതരണം നടത്തി. പമ്പ നാള്‍ക്കുനാള്‍ മലിനമാകുകയാണ്. ഇത് ജന ജീവിതത്തെ വരുംനാളുകളില്‍ സാരമായി ബാധിക്കും. ഇതിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ സെക്രട്ടറി ബിജു ഉമ്മന്‍, മാര്‍ത്തോമ്മ സഭ അല്‍മായ സെക്രട്ടറി അന്‍സില്‍ സക്കറിയ, പരിസ്ഥിതി- സാമൂഹ്യ പ്രവര്‍ത്തക എം.എസ.് സുനില്‍, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എ.കെ. സനന്‍, ആലൂക്കാസ് ഫൗണ്ടേഷന്‍ മാനേജര്‍ ഷെല്‍ട്ടന്‍ വി. റാഫേല്‍ ഷാജി മാത്യു, മില്ലറ്റ് കര്‍ഷകന്‍ പ്രശാന്ത് ജഗന്‍, മേഖലാ സംയോജകന്‍ എസ്.എന്‍. ഹരികൃഷ്ണന്‍, പി.എന്‍. രാജേഷ് കുമാര്‍, സി.പി. മോഹനചന്ദ്രന്‍, തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണി കൃഷ്ണന്‍ വസുദേവം, ജയകൃഷ്ണന്‍ കലഞ്ഞൂര്‍, ബിന്ദു സജീവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക