ആലപ്പുഴ: മത്സ്യ ബന്ധന മേഖലയിലെ ജലവിമാന പദ്ധതിയോടുള്ള മത്സ്യ തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നിലപാടില്‍ മാറ്റമില്ലെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജന സെക്രട്ടറി ടി. രഘുവരനും പ്രസ്താവിച്ചു.
അഷ്ടമുടിക്കായലും വേമ്പനാട് കായലും ലക്ഷ്യം വെച്ച് യുഡിഎഫ് ഭരണത്തില്‍ സ്വകാര്യ ജലവിമാന കമ്പനികള്‍ ആരംഭിക്കുവാന്‍ നിശ്ചയിച്ച പദ്ധതിയെയാണ് മത്സ്യ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ചെറുത്തു പരാജയപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.
മത്സ്യബന്ധന മേഖലയില്‍ ജലവിമാന പദ്ധതി ആവിഷ്ക്കരിച്ചാല്‍ വീണ്ടും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അവര്‍ പറഞ്ഞു. ട്രയല്‍ റണ്‍ നടത്തിയ കൊച്ചി കായലില്‍ മത്സ്യ തൊഴിലാളികളേയും ബോട്ട് യാത്രക്കാരേയും മണിക്കൂറുകളോളം ബന്ദിയാക്കി നിര്‍ത്തിയ അനുഭവം ഉണ്ട്. ദിനംപ്രതി പരമാവധി 40 യാത്രക്കാര്‍ക്ക് വേണ്ടി ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുവാനുള്ള നീക്കം അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: