കാര്‍വാര്‍: കര്‍ണാടകയിലെ കാര്‍വാറിലെ കദംബ നാവിക സേനാത്താവളത്തിന് സമീപം ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ച കഴുകനെ കണ്ടെത്തി. വെവ്വേറെ നിറത്തില്‍ ഇംഗ്ലീഷ് അക്ഷരവും നമ്പറും എഴുതിയ ടാഗ് കഴുകന്റെ ഇരുകാലുകളിലും ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, കഴുകന്റെ പിന്നില്‍ ഒരു ജിപി
എസ് ട്രാക്കറുമുണ്ട്. ജില്ലയില്‍ കദംബ നാവിക താവളത്തെ കൂടാതെ കൈഗ ആണവ നിലയവും ഉണ്ട്.
ചാരപ്രവര്‍ത്തനത്തിന് വന്നതായിരിക്കാം കഴുകന്‍ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് കാരണം കണ്ടെത്തി. കഴുകന്റെ ജിപിഎസ് ടാഗ് ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ബിഎന്‍എച്ച്എസ്) ഘടിപ്പിച്ചതായിരുന്നു. ഗവേഷണ ആവശ്യങ്ങള്‍ക്കായാണ് കഴുകനെ ജിപിഎസ് ടാഗ് ചെയ്തു വിട്ടത്. സമാനമായ ജിപിഎസ് ടാഗ് ചെയ്ത പക്ഷികള്‍ കാര്‍വാറിന് ചുറ്റും പറന്നതിന്റെ രേഖകളുണ്ട്. തഡോബ-അന്ധാരി ടൈഗര്‍ റിസര്‍വില്‍ നിന്നാണ് കഴുകനെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ തഡോബ നാഷണല്‍ പാര്‍ക്കില്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ഗവേഷണം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി 5 കഴുകന്മാരെ ടാഗ് ചെയ്ത് പ്രജനനത്തിന് ശേഷം വിട്ടയച്ചു. അവരിലൊന്നാണ് അതിര്‍ത്തി കടന്ന് കര്‍ണാടകയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: