Kerala

വയനാട്ടില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം തട്ടിയ യുവാവ് പിടിയില്‍

Published by

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ബത്തേരി പത്മാലയം വീട്ടില്‍ വൈശാഖിനെ (29) യാണ് പൊലീസ് പിടികൂടിയത്.

ഒരു വര്‍ഷം മുമ്പാണ് കേസിനാധാരമായ സംഭവം ഉണ്ടായത്്. ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പതിമൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ പുത്തന്‍കുന്ന് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.

തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍വച്ച് പ്രതി പിടിയിലായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by