ദുബായ് : ഇളയരാജ ഏറ്റവുമൊടുവില്‍ ഈണമിട്ടത് പഴശ്ശിരാജ, കഥ തുടരുന്നു, ഭാഗ്യദേവത, ക്ലിന്‍റ് തുടങ്ങിയ മലയാള സിനിമകള്‍ക്കാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ മലയാളസിനിമകളില്‍ സംഗീതം ചെയ്യാനെത്താതിരിക്കുന്നതിന് ഒരു കാരണമുണ്ട്. ഈയിടെ ഷാര്‍ജ പുസ്തകോത്സവത്തില്‍ സംസാരിക്കാന്‍ എത്തിയപ്പോഴാണ് താന്‍ എന്തുകൊണ്ടാണ് മലയാള സിനിമകളില്‍ സംഗീതം ചെയ്യാതിരിക്കുന്നത് എന്ന കാര്യം ഇളയരാജ വിശദീകരിക്കുന്നത്.
മലയാളത്തില്‍ വീടിനൊരു സംഗീതസംവിധായകന്‍ വെച്ച് ഉണ്ടെന്നാണ് ഇളയരാജ പറയുന്നത്. “കേരളത്തില്‍ ഓരോ വീട്ടിലും ഒരു സംഗീത സംവിധായകനുണ്ട്. അത്രത്തോളം മലയാളത്തില്‍ സംഗീതത്തില്‍ മുന്നേറിയിട്ടുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ആരും മലയാളത്തിലേക്ക് എന്നെ വിളിക്കുന്നില്ല.”- മലയാളസിനിമകളില്‍ സംഗീത ചെയ്യാന്‍ എത്താത്തതിന്റെ കാരണം വിശദീകരിച്ച് ഇളയരാജ പറയുന്നു.
“എന്നെ വിളിച്ചാല്‍ മലയാളസിനിമയ്‌ക്ക് വേണ്ടി സംഗീതം ചെയ്യാന്‍ തീര്‍ച്ചയായും വരും. പക്ഷെ മലയാളത്തിലെ സംഗീതസംവിധായകന്‍ ഇപ്പോള്‍ അവിടെ സംഗീതം ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയാണ്. അവര്‍ ഓരോരുത്തരും അവരവരുടേതായ ശൈലികളില്‍ മുന്നേറുകയാണ്. അവര്‍ അവരുടെ കഴിവ് തെളിയിക്കട്ടെ. “- ഇളയരാജ പറയുന്നു.
ഇതിഹാസസംഗീതജ്ഞനായ ഇളയരാജയുടെ സംഗീത യാത്ര എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് മലയാളസിനിമയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഇളയരാജ പറഞ്ഞത്.
1978ല്‍ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത വ്യാമോഹം എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഇളയരാജ ആദ്യം മലയാളത്തില്‍ സംഗീതസംവിധായകനായി എത്തിയത്. ഏകദേശം 59 സിനിമകളില്‍ (മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത അന്യഭാഷാ സിനിമകള്‍ ഉള്‍പ്പെടെ) അദ്ദേഹം പാട്ടുകള്‍ ചെയ്തു. ഇളയരാജ ഈണം പകര്‍ന്ന ഒട്ടേറെ
പ്രതികരിക്കാൻ ഇവിടെ എഴുതുക