തിരുവനന്തപുരം :തനിക്കെതിരെ ആരോപണമുന്നയിച്ച് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തോട് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ മറുചോദ്യം ഉന്നയിച്ചത്..
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിക്കുകയുണ്ടായി. ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും പ്രശാന്ത് ലംഘിച്ചെന്നാും മേഴ്‌സിക്കുട്ടിയമ്മ വിമര്‍ശിച്ചു..
മേഴ്‌സിക്കുട്ടിയമ്മ കടല്‍ വിറ്റുവെന്നാണ് പ്രചാരണം നടന്നത്. തെരഞ്ഞെടുപ്പില്‍ കള്ളക്കഥ മെനയാന്‍ ആസൂത്രണം നടന്നു.രമേശ് ചെന്നിത്തലയും പ്രശാന്തും യുഡിഎഫും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തില്‍ മറ്റു ചിലരുമുണ്ട്. ഒരു വില്ലന്‍ റോളാണ് പ്രശാന്ത് നിര്‍വഹിച്ചത്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പ്രശാന്ത് യുഡിഎഫിനെ സഹായിക്കാന്‍ വമ്പന്‍ തട്ടിപ്പാണ് നടത്തിയതെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപണമുയര്‍ത്തി.
അതിനിടെ,ഐഎഎസ് തലപ്പത്തെ പോര് മൂര്‍ദ്ധന്യത്തിലെത്തി.അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് കീഴ് ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിക്കുന്നയാളാണെന്ന് എന്‍ പ്രശാന്ത് ഐഎഎസ് പുതിയ ആരോപണം ഉയര്‍ത്തി. ജയതിലകിനെയും ഗോപാലകൃഷ്ണനെയും പേരെടുത്ത് ഇനിയും വിമര്‍ശിക്കുമെന്നാണ് പ്രശാന്ത് പറയുന്നത്.
ജയതിലകിനെ മാടമ്പളളിയിലെ ചിത്തരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ നടപടിക്കാണ് സര്‍ക്കാര്‍ നീക്കം.പ്രശാന്തിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക