തൃശൂര്‍: ഗുരുവായൂരിലെ ശാന്തിമഠം വില്ല തട്ടിപ്പില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ അറസ്റ്റില്‍. ഗുരുവായൂരില്‍ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരില്‍ വില്ലകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വിചാരണയ്‌ക്ക് കോടതിയില്‍ ഹാജരാകാതെ പൊലീസിനെയും കോടതിയെയും കബളിപ്പിച്ച് ഒളിവിലായിരുന്നു. പാലക്കാട് കൊല്ലംകോട് നിന്നാണ് രഞ്ജിഷയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒളിവിലായിരുന്ന രഞ്ജിഷയെ തൃശൂര്‍ സിറ്റി സ്‌ക്വാഡും ഗുരുവായൂര്‍ പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരില്‍ വില്ലകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി തുടങ്ങി, നിക്ഷേപരില്‍ നിന്നും പണം വാങ്ങിയ ശേഷം വില്ല നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ വഞ്ചിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2012- 2018 വര്‍ഷങ്ങളില്‍ ഗുരുവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ 100 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതില്‍ 35 ലധികം കേസുകളില്‍ രഞ്ജിഷ പ്രതിയാണ്. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മറ്റൊരു പ്രതി രാകേഷ് മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: