കണ്ണൂര്‍: എസ്‌ഐ എന്ന വ്യാജേന വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചവനപ്പുഴ സ്വദേശി ജെയ്‌സന്‍ ആണ് പിടിയിലായത്. പയ്യന്നൂര്‍, തളിപ്പറമ്പ് പ്രദേശങ്ങളില്‍ നിന്നുളള വ്യാപാരികളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്.
പയ്യന്നൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.സമാന രീതിയില്‍ തളിപ്പറമ്പില്‍ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ജെയ്‌സന്‍ ഞായറാഴ്ച പിടിയിലായത്.
കഴിഞ്ഞ ദിവസം ഹൈവേ പൊലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ ഇയാള്‍ ഫാര്‍മസിയില്‍ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെട്ടു. ഇപ്പോള്‍ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നത്.
നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ദൃശ്യങ്ങള്‍ ചില വ്യപാരികള്‍ തിരിച്ചറിഞ്ഞതോടെ ജെയ്‌സനെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക