ന്യൂഡല്‍ഹി: 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ (സിപിഎ) അഭിഭാഷകര്‍ ഉള്‍പ്പെടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഒരു കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ തീരുമാനം കോടതി അസാധുവാക്കിക്കൊണ്ടായിരുന്നു ഈ വിധി. അതേസമയം ഡോക്ടര്‍മാരെയും ആശുപത്രികളെയും സിപിഎയില്‍ നിന്ന് തല്ക്കാലം ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷണ് ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നിയമപരമായ തൊഴില്‍ ഒഴികെയുള്ള മറ്റ് പ്രൊഫഷനുകള്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യം, വസ്തുതാപരമായ അടിത്തറയുള്ള ഉചിതമായ കേസുകളില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: