കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥി മീനച്ചിലാറ്റിൽ മരിച്ച നിലയിൽ. സുഹൈൽ നൗഷാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സുഹൈൽ നൗഷാദിനെ കാണാതാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ പരിശോധനയിൽ ഇന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക