ആത്മീയ അറിവുകളും, പ്രാപഞ്ചിക സത്യങ്ങളും അടങ്ങുന്ന വേദത്തിന്റെ കണ്ണ് എന്നാണ് ജ്യോതിഷം അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നമ്മുക്കറിയാം. സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യന് മുന്നില്‍ അറിവിന്റെ പുതുലോകം തന്നെ തുറന്നു കൊടുത്തു. എന്നാലും, ഈ കാലഘട്ടത്തിലും മാറ്റിനിര്‍ത്താന്‍ പറ്റാത്ത ശാസ്ത്രശാഖയാണ് ‘അസ്ട്രോളജി’ അഥവാ ജ്യോതിഷം.
ജ്യോതിഷത്തില്‍ നിലനിന്നിരുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ജനന സമയത്തിലെ അവ്യക്തത!. ജനന സമയം കണക്കാക്കുന്നതില്‍ പണ്ടുമുതല്ക്കേ ആചാര്യന്മാരുടെ ഇടയിലും ഭിന്നാഭിപ്രായം നിലനിന്നിരുന്നു എന്നുവേണം കരുതാന്‍. കാരണം പല പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളിലും ജനന സമയം കണക്കാക്കുന്നതിന് പല രീതികളായിരുന്നു ആചാര്യന്മാര് പറഞ്ഞുവച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ടത് ഇവയായിരുന്നു. കുട്ടിയുടെ തല പുറത്തു കാണുന്ന സമയം. കുട്ടി ആദ്യമായി ശ്വാസം എടുക്കുന്ന സമയം. കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിക്കുന്ന സമയം. ഈ ഭിന്നാഭിപ്രായങ്ങള്ക്കൊണ്ടു തന്നെ ജ്യോതിഷത്തിന്റെ ആധികാരികതയും, വിശ്വാസ്യതയും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു.
ഈയവസരത്തിലാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ‘ശ്രീകൃഷ്ണപുരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ സയന്‍സ്’ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും ജ്യോതിഷിയും അദ്ധ്യാപകനുമായ ഡോ. ശ്രീകാന്ത് കെ.വി, വേദിക് ജ്യോതിഷ ശാസ്ത്രശാഖയില്‍ നിന്നുരുത്തിരിഞ്ഞു വന്ന കൃഷ്ണമൂര്‍ത്തി പദ്ധതിയുടെ സഹായത്തോടെ ഒരു കുട്ടിയുടെ ജനന സമയം കണക്കാക്കുന്നതിനുള്ള സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയത്. കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുടെ സഹായത്തോടെ ലേബര്‍ റൂമില്‍ നിന്ന് കുട്ടികളുടെ തല കാണുന്ന സമയവും പൊക്കിള്‍ക്കൊടി മുറിക്കുന്ന സമയവും കണ്ടെത്തി കുറിച്ചുവച്ചു. ഡിജിറ്റല്‍ ക്ലോക്കിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ സമയ ക്രമങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടു തന്നെ സെക്കന്റ്-മിനിറ്റ് വ്യത്യാസമില്ലാതെ തന്നെ കൃത്യമായ ജനനസമയം കണ്ടെത്താനും കണക്കാക്കാനും കഴിഞ്ഞു.
ഈ സമയ ക്രമങ്ങളില്‍ അദ്ദേഹം പരീക്ഷണം നടത്തി. 700 ല്‍ പരം ജാതകങ്ങളില്‍ നിരന്തരമായി നടത്തിയ ഗവേഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊക്കിള്‍ക്കൊടി മുറിക്കുന്ന സമയം ആണ് ഒരു കുട്ടിയുടെ ജനന സമയമായി കണക്കാക്കേണ്ടതെന്നു ശാസ്ത്രീയമായും, ജ്യോതിഷപരമായും കണ്ടെത്തി. ഈ നേട്ടത്തിന് ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ ലണ്ടന്‍, അംഗീകാരവും ലഭിച്ചു. ഒരു കുട്ടിയുടെ കൃത്യമായ ജനന സമയം കണ്ടെത്താനും, കണ്ടെത്തിയ സമയം ബര്‍ത്ത് റെക്റ്റിഫിക്കേഷന്‍ ചെയ്തു കൃത്യമാക്കാനും കഴിയും’ എന്നുള്ള പഠനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ജ്യോതിഷ വിഷയത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഡോ. ശ്രീകാന്ത്.
ജ്യോതിശാസ്ത്രത്തിന്റെ നിഗൂഢതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീകാന്ത്, പത്തോളം ഗുരുക്കന്മാരില്നിന്ന് ജ്യോതിഷം അഭ്യസിച്ചു. തമിഴ്നാട്ടിലെ വളര്രാജന്, ഓം ഉലകനാഥന്‍ എന്നിവരില്‍ നിന്നാണ് അദ്ദേഹം കൃഷ്ണമൂര്‍ത്തി പദ്ധതി പഠിച്ചത്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ‘ശ്രീകൃഷ്ണപുരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ സയന്‍സി ‘ ല്‍ നിരവധി ജ്യോതിഷ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. യുജിസി അംഗീകാരവും നിതി ആയോഗിന്റെ അംഗീകാരവും ഈ കോളജിനുണ്ട്. ജനന സമയം കൃത്യമായി കണ്ടെത്താനും ലഭിച്ച സമയം കൃത്യമാക്കാനും കഴിയുന്നതിനാല്‍ മരണ സമയവും ഇതുപോലെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ശ്രീകാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: