ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോറിലെ രാജ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ.സോപോർ, ബാരാമുള്ള എന്നിവിടങ്ങളിലാണ് സേനയുടെ പ്രത്യേക ഓപ്പറേഷൻ നടന്നത്.
ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക