വൈറലാകാനായി എന്തും ചെയ്യാൻ തയ്യാറാണ് യുവതലമുറ. ജീവൻ പോലും പണയപ്പെടുത്തിയാണ് പലരുടെയും സാഹസികത . ഇപ്പോഴിതാ സമാനമായ ഒരു സംഭവം പുറത്ത് വന്നിരിക്കുന്നത് . സ്കൈഡൈവിങ്ങിനിടെ മലയിൽ നിന്ന് താഴേക്ക് വീണ് ജീവൻ നഷ്ടപ്പെട്ടത് ഏറ്റവും പരിചയസമ്പന്നനായ പരിശീലകനാണ് . സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
20 വർഷമായി സ്കൈ ഡൈവിംഗ് പരിശീലകനായി ജോലി ചെയ്തിരുന്ന ബ്രസീലിന്റെ ജോസ് ഡി അലൻകാർ ലിമ ജൂനിയർ ആണ് പാറയിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. ബ്രസീലിലെ സാവോ കോൺറാഡോ മേഖലയിൽ 820 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
ലിമ ചാടാൻ പോകുമ്പോൾ, അദ്ദേഹത്തിന്റെ പാരച്യൂട്ട് കൈയ്യിൽ നിന്ന് താഴേയ്‌ക്ക് വീഴുകയായിരുന്നു. ഇയാളുടെ സ്കൈഡൈവിംഗ് ഉപകരണങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ബ്രസീൽ പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക