കോട്ടയം: പാമ്പുകള്‍ തമ്മില്‍ പരസ്പരം കെട്ടുപിണഞ്ഞു കാണപ്പെടുന്നത് എല്ലായിപ്പോഴും ഇണചേരലിന്റെ ഭാഗമല്ലെന്നും അവ ടെറിട്ടറി ഫൈറ്റുകളാകാമെന്നും വനം വകുപ്പ്. ആണ് പാമ്പുകള്‍ തമ്മിലാണ് ടെറിട്ടറി ഫൈറ്റ് ഉണ്ടാകുന്നത് . സ്വന്തം പ്രദേശത്തിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള യുദ്ധമാണ് ഇത്. ജില്ലയില്‍ കഴിഞ്ഞത് മാസം ഇത്തരം 20 ടെറിട്ടറി ഫൈറ്റുകള്‍ ശ്രദ്ധയില്‍ പെട്ടതായി വനംവകുപ്പ് പറയുന്നു. ഒരു ആണ് പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊന്ന് കടന്നുവരുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കുന്നത്. സംഘട്ടനത്തില്‍ പരാജയപ്പെടുന്ന പാമ്പ് സ്ഥലം വിടും. എന്നാല്‍ വനംവകുപ്പ് പ്രശ്നക്കാരെ പിടികൂടി കാട്ടില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ തുറന്നു വിടാറുണ്ട്.
അതേസമയം ആണ് പെണ് പാമ്പുകള്‍ തമ്മില്‍ ഇണചേരുന്ന സമയമാണ് ഇതൊന്നും ഇത്തരം ഘട്ടങ്ങളില്‍ അവയെ പ്രകോപിപ്പിക്കരുതെന്നും വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: