തൃശൂര്‍:കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന ചരിഞ്ഞു. വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ (80) എന്ന ആനയാണ് ചരിഞ്ഞത്.
നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന ആനയായിരുന്നു. ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു ചന്ദ്രശേഖരന്‍.
വടക്കുന്നാഥ ക്ഷേത്രത്തില്‍ നടയിരുത്തിയതാണ് ചന്ദ്രശേഖരനെ. പൂരമെഴുന്നള്ളിപ്പുകളില്‍ ഏറെ ആരാധാകരുള്ള ആനയാണ് ചന്ദ്രശേഖരന്‍.
















