വയനാട് : മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റില്‍ നിന്നുളള ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ കൂടി ചികിത്സ തേടി. കുന്നമ്പറ്റയില്‍ താമസിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിയത്.
നേരത്തെ വയറുവേദനയും ഛര്‍ദിയും ഉണ്ടായ മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റിലെ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.നിലവില്‍ മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: