Kerala

ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ജീവനൊടുക്കി

ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നു

Published by

ആലപ്പുഴ:മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.

ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നു. ആര്യാടന്‍ തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്.

സുരേഷിന്റെ 22 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by