Education

കുസാറ്റ് പൂർവവിദ്യാർത്ഥിക്ക് 1.5 കോടി രൂപയുടെ ഫെല്ലോഷിപ്പ്; 3 വർഷ ഗവേഷണത്തിനായി ജിഫിൻ വർഗ്ഗീസ് ഉമ്മൻ ഓസ്ട്രേലിയയിലേക്ക്

Published by

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ എം.എസ്.സി കെമിസ്ട്രി പൂർവവിദ്യാർത്ഥിയായ ജിഫിൻ വർഗ്ഗീസ് ഉമ്മൻ, ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നതിനായി 1.5 കോടി രൂപയുടെ ഫെല്ലോഷിപ്പ്.

ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻസ് ഇൻറർനാഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് സ്കോളർഷിപ്പ് എന്ന ഈ ഫെല്ലോഷിപ്പിലൂടെ മൊണാഷ് സർവകലാശാലയിൽ 3 വർഷ ഗവേഷണം പൂർത്തിയാക്കാൻ സാധിക്കും. നവംബർ 18 മുതൽ പഠനമാരംഭിക്കും.

കോട്ടയം പുതുപ്പള്ളി എറിക്കാടിൽ തൊട്ടിയിൽ ഹൗസിൽ ജീമോൻ ഇട്ടിയുടേയും സോബി ജീമോൻറേയും മകനും ജിതിൻ വർഗ്ഗീസിൻറെ സഹോദരനുമാണ് ജിഫിൻ വർഗ്ഗീസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക