പാലക്കാട്: ജില്ലയില്‍ 540 ആയുധ ലൈസന്‍സികള്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്തു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ലൈസന്‍സ് നല്‍കിയിട്ടുള്ള ആയുധങ്ങളും തോക്കുകളും സറണ്ടര്‍ ചെയ്തത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങിയ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആകെ 638 ആയുധങ്ങള്‍ക്കാണ് ജില്ലയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്.
ദേശീയ റൈഫിള്‍സ് അസോസിയേഷന്‍, സമാനമായ വിവിധ തലങ്ങളിലുള്ള അസോസിയേഷനുകള്‍ എന്നിവയില്‍ അംഗത്വമുള്ള സ്പോര്‍ട്സ് ലൈസന്‍സ് ഉള്ളവരെയും, ദേശസാല്‍കൃത ബാങ്കുകളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയും നിബന്ധനകള്‍ക്ക് അനുസൃതമായി സറണ്ടര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക