Education

യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വ്വീസസ് പരീക്ഷ 2025: ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 22 വരെ

Published by

പ്രിലിമിനറി പരീക്ഷ ജൂണ്‍ 8 ന്, മെയിന്‍ പരീക്ഷ ഓഗസ്റ്റ് 10 ന്
വിശദവിവരങ്ങള്‍ www.upsc.gov.in ല്‍

2025 വര്‍ഷത്തെ യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വ്വീസസ് പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 22 വരെ ദീര്‍ഘിപ്പിച്ചു.

-->

ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍, സ്‌റ്റോര്‍സ് സബ് കേഡറുകളിലെ നിയമനം എന്‍ജിനീയറിങ് സര്‍വ്വീസസ് പരീക്ഷ വഴി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്.

നേരത്തെ അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്‍ജിനീയറിങ് സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷ 2025 ജൂണ്‍ 8 ലേക്കും മെയിന്‍ പരീക്ഷ ഓഗസ്റ്റ് 10 ലേക്കും മാറ്റിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക