Kerala

ബില്ല് അടയ്‌ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കാനെത്തി ; കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച വീട്ടുടമ അറസ്റ്റിൽ

Published by

കോഴിക്കോട് ; ബില്ല് അടയ്‌ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച വീട്ടുടമ അറസ്റ്റിൽ . കെഎസ്ഇബി കൊടുവള്ളി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കെ.പി നാരായണനെയാണ് കൊടുവള്ളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദിഖും മകനും ചേർന്ന് മർദിച്ചത്. നാരായണന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിനെ റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വൈദ്യുതി വിച്ഛേദിക്കാനെത്തിയ നാരായണനെ സിദ്ദിഖും മകനും ചേർന്ന്‌ തള്ളി വീഴ്‌ത്തുകയും അസഭ്യം പറയുകയും കല്ലുകൊണ്ട് എറിഞ്ഞ് തലയ്‌ക്കു പരുക്കേൽപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. പരുക്കേറ്റ നാരായണൻ കൊടുവള്ളി കുടുബാരോഗ്യകേന്ദ്രത്തിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സ തേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by