Kerala

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചു

Published by

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച 20 കോടി നല്‍കിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

ഈ വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തേ അറിയിച്ചു. പൊതുആവശ്യ ഫണ്ട തുകയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും കിട്ടും. മുന്‍സിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18 കോടിയും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by