India

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും , വികസന സാധ്യതകളും ; ഇന്ത്യയെ മഹാശക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം : വ്‌ളാഡിമർ പുടിൻ

Published by

ന്യൂഡൽഹി ; ഇന്ത്യയെ സൂപ്പർ പവറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും , വികസന സാധ്യതകളും ആഗോള സൂപ്പർ പവറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ അനുയോജ്യമാണെന്ന് പുടിൻ പറഞ്ഞു.റഷ്യയിലെ സോചി വാൽഡായി ചർച്ചാ ക്ലബ്ബിൽ നടന്ന പ്ലീനറി സെഷനിൽ പങ്കെടുക്കുകയായിരുന്നു പുടിൻ .

റഷ്യയും ഇന്ത്യയും തമ്മിൽ ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ട്. അത് വ്യാപാര, പ്രതിരോധ സഹകരണത്തിൽ പരിമിതപ്പെടുത്താതെ വിവിധ മേഖലകളിലെ ശക്തമായ പങ്കാളിത്തത്തിലേയ്‌ക്ക് പ്രതിഫലിക്കുന്നു.ഇന്ത്യ ഒരു പ്രധാന പങ്കാളി മാത്രമല്ല, ദശാബ്ദങ്ങളുടെ ശക്തമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ‘സ്വാഭാവിക സഖ്യകക്ഷി’ കൂടിയാണ്.

ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ വികസനത്തിന് വലിയ അവസരങ്ങളുള്ള രാജ്യം . ഇന്ത്യയുമായുള്ള റഷ്യയുടെ സഹകരണം എല്ലാ ദിശകളിലും വളരുകയാണ്. ഇന്ത്യയുടെ ജിഡിപി 7.4 ശതമാനം നിരക്കിൽ വളരുന്നു. സുസ്ഥിരവും ശക്തവുമായ സമ്പദ്‌വ്യവസ്ഥയിലേയ്‌ക്ക് ആ രാജ്യം കുതിക്കുകയാണ്.ഒന്നര ബില്യൺ ജനസംഖ്യ, പുരാതന സംസ്കാരം, വികസനത്തിനുള്ള അപാരമായ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് ഇന്ത്യയ്‌ക്ക് സൂപ്പർ പവർ പദവി ലഭിക്കണം.ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ മഹത്തായ ഉദാഹരണമാണ് ബ്രഹ്മോസ് മിസൈലിന്റെ വികസനം.- എന്നും പുടിൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by