Kerala

കൊല്ലത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ബൈക്കില്‍ അല്‍ത്താഫിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതര പരിക്കേറ്റു

Published by

കൊല്ലം: കരുനാഗപ്പള്ളിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന തേവലക്കര സ്വദേശി അല്‍ത്താഫ് (18) ആണ് മരിച്ചത്.

ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്്സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച് തന്നെ അല്‍ത്താഫ് മരിച്ചു.

ഐഎച്ച്ആര്‍ ഡി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ത്താഫ്. ബൈക്കില്‍ അല്‍ത്താഫിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതര പരിക്കേറ്റു.

അല്‍ത്താഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോSpeed

ര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by