India

മോദിയാണ് ഇന്ത്യ ഭരിക്കുന്നത് , ആരുടെയും ഭൂമിയിൽ വഖഫ് തൊടില്ല : ശരദ് പവാറിന്റെ നാല് തലമുറകൾ കഴിഞ്ഞാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല ; അമിത് ഷാ

Published by

മുംബൈ : മോദി സർക്കാർ അധികാരത്തിലിരിക്കുന്നതു വരെ ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമിയിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു.

ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും ജമ്മു കശ്മീർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ കരുതുന്നത്. ഇന്ന് ശരദ് പവാറിന്റെ മണ്ണിൽ നിന്ന് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ നാല് തലമുറകൾ കഴിഞ്ഞാലും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല.ഇന്ത്യയിൽ എല്ലായിടത്തും ബാബാസാഹെബിന്റെ ഭരണഘടന മാത്രമേ പിന്തുടരുകയുള്ളൂവെന്ന് ഞാൻ ഉറപ്പുനൽകുന്നു,” – അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by