കൊച്ചി: ഇടതുഭരണകൂടത്തിന്റെ തെറ്റായ നയസമീപനത്തിന്റെ ഭാഗമായി തകര്‍ച്ചയിലായ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന വിധിയാണ് ദീര്‍ഘദൂര സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുഗതാഗതം സ്വകാര്യവല്‍ക്കരിക്കാനുള്ള ഇടതു ഗൂഢാലോചനയുടെ ഭാഗമായി സര്‍ക്കാര്‍ കോടതിയില്‍ പാലിച്ച നിശബ്ദതയാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചതെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ പറഞ്ഞു.
കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 14ന് ഡിപ്പോ തലങ്ങളില്‍ ഉപവാസ സമരവും ഡിസംബര്‍ 11ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ കെഎസ്ടിഇഎസ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് മുന്‍ സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാര്‍ സമാപന പ്രസംഗം നടത്തി. കെഎസ്ടിഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് ഹരീഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍, ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാര്‍, സെക്രട്ടറി അരുണ്‍ കുമാര്‍, സെക്രട്ടറിമാരായ ബി. ഹരികുമാര്‍, എന്‍.എസ്. രണജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: