ആലുവ : വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം മന്നം അത്താണി ഭാഗത്ത്, കൽപടപറമ്പിൽ വീട്ടിൽ ഷാൻ (ചക്കു 35 ) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ നോർത്ത് പറവൂർ, വടക്കേക്കര, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് വീട്ടിൽ കയറിയുള്ള അതിക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്.
ഏപ്രിലിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
















