Kerala

തൊഴിലിടങ്ങളിലെ മാനസികസമ്മര്‍ദം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ യുവജനകമ്മിഷന്‍

Published by

കോട്ടയം: തൊഴിലിടങ്ങളില്‍ യുവാക്കള്‍ നേരിടുന്ന മാനസികസമ്മര്‍ദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. ജില്ലാതല യുവജനകമ്മിഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി, ടെക്സ്റ്റൈല്‍ തുടങ്ങി യുവാക്കള്‍ ജോലി ചെയ്യുന്ന മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പഠനം. 2025 മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. യുവാക്കളുടെയിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ സംബന്ധിച്ചയായിരുന്നു കഴിഞ്ഞവര്‍ഷം യുവജനകമ്മിഷന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്. 14 ജില്ലകളില്‍ ഇരുന്നൂറോളം എം.എസ്.ഡബ്ല്യൂ. വിദ്യാര്‍ഥികള്‍ മുഖേന നടപ്പാക്കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.
മാനസികസമ്മര്‍ദങ്ങളില്‍പ്പെട്ട് ആത്മഹത്യയിലേക്കു പോകുന്ന യുവാക്കള്‍ക്ക് ഒരു ഫോണ്‍കോള്‍ അകലത്തില്‍ യുവജനകമ്മിഷന്റെ സേവനം ലഭ്യമാണ്. കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു യുവാക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോസ്റ്ററുകള്‍ പതിക്കുന്നത് തുടരുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു കമ്മിഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by