കോഴിക്കോട്:2036 ലെ ഒളിമ്പിക്സ് ഭാരതം നടത്തുകയും കൂടുതല്‍ മെഡലുകള്‍ നേടുകയും ചെയ്യുമെന്ന്് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കായിക മേഖലയക്ക് നല്‍കിവരുന്ന പിന്തുണ സമാനതകളില്ലാത്തതാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുളള അന്താരാഷ്ട വേദികളില്‍ അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.ജന്മഭൂമി കായിക സെമിനാര്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലുടെനീളം മികവു പുലര്‍ത്തുന്നവരാണ് കായികതാരങ്ങള്‍ . ഏതുകാര്യം ഏറ്റെടുത്താലും അത് വിജയത്തിലെത്തിക്കാനുള്ള കഴിവ് കായികതാരങ്ങള്ക്കുണ്ട്. പരിശീലനം, ഏകാഗ്രത, ലക്ഷ്യബോധം, കൃത്യത, സമയ നിഷ്ഠ തുടങ്ങിയവ ഇതി്ന് അവരെ സഹായിക്കുന്നു. സിനിമാ താരങ്ങളെപ്പോലെ സെലിബ്രേറ്റികളായി കായിക താരങ്ങളെ ജനം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു- ജാവഡേക്കര്‍ പറഞ്ഞു.
കായിക മേഖലയ്ക്ക് നിസ്തൂല സംഭാവന നല്കിയ മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ അബൂബക്കര്‍. ദ ഹിന്ദു മുന്‍ ഫോട്ടാഗ്രാഫര്‍ രമേശ് കുറുപ്പ്, മലയാള മനോരമ മുന്‍ ഫോട്ടാഗ്രാഫര്‍ പി മുസ്തഫ എന്നിവരെ പ്രകാശ് ജാവഡേക്കര്‍ ആദരിച്ചു. വി ശ്രീനിവാസന് അധ്യക്ഷം വഹിച്ചു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ മുഖ്യ പ്രഭാഷണം നടത്തി. എല്‍എന്‍സിപിഇ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, കേരള സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, കേരള ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് വി സുനില്‍കുമാര്‍, കാലിക്കട്ട് സര്‍വകലാശാല കായിക വകുപ്പ് മേധാവി സക്കീര്‍ ഹൂസൈന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: