Entertainment

പ്രതിയായ നടന്റെ മുടി വെട്ടരുത് കോടതി

Published by

ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന നടന്റെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. പ്രതിയായ ആർ. എസ് ജ്യോതിയാണ് കോടതിയെ സമീപിച്ചത്.

ലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ജ്യോതി. കഴിഞ്ഞ ദിവസം ജ്യോതിയുടെ നീട്ടി വളർത്തിയ മുടി വെട്ടാൻ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു.തമിഴ് സിനിമയിൽ വില്ലൻ വേഷം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാൽ മുടി വെട്ടരുതെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. തീവണ്ടി യാത്രക്കാരിയോട് ലൈം​ഗികാതിക്രമം കാട്ടിയതുമായി ബന്ധപ്പെട്ട് കൊല്ലം റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജ്യോതിയെ റിമാൻഡ് ചെയ്തത്..

ജയിൽ മാന്വൽ പ്രകാരം മുടി വെട്ടണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി നൈനയുടേതാണ് ഉത്തരവ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by