ബെംഗളൂരു: ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും. ഭാര്യ അക്ഷതാ മൂർത്തിയുടെ പിതാവും, ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തി, രാജ്യസഭാ എംപി സുധാമൂർത്തി എന്നിവർക്കൊപ്പമാണ് ഇരുവരും ദർശനം നടത്താനെത്തിയത്. കാർത്തിക മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ പങ്കെടുക്കാനാണ് കുടുംബം നഞ്ചൻകോടുള്ള രാഘവേന്ദ്ര സ്വാമി മഠത്തിലെത്തിയത്.
മഠത്തിലെ പുരോഹിതർ ഇവരെ സ്വീകരിച്ചു. തുടർന്ന് നടന്ന ആരതിയിലും കുടുംബം പങ്കെടുത്തു. ഈ വർഷം ആദ്യം അക്ഷത മൂർത്തിയും മക്കളായ അനൗഷ്കയും കൃഷ്ണയും മഠം സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ഋഷി സുനക്ക് ഭാര്യയ്ക്കൊപ്പം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചിരുന്നു.
#WATCH | Bengaluru, Karnataka: Former Prime Minister of Britain, Rishi Sunak, his wife Akshata Murthy, author, philanthropist, and Rajya Sabha MP Sudha Murthy, and Infosys founder Narayana Murthy offer prayers at Nanjangudu Sri Raghavendra Swami's Math.
Source: Office of Sudha… pic.twitter.com/IywSSRqkS8
— ANI (@ANI) November 5, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: