ലഖ്‌നൗ: ഛത്ത് പൂജ ആഘോഷങ്ങൾക്കിടെ ശുചിത്വവും സൗന്ദര്യവൽക്കരണവും പ്ലാസ്റ്റിക് രഹിത പരിസ്ഥിതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ “സ്വച്ഛ് ഘട്ട് പ്രതിയോഗിത” ആരംഭിച്ചു. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഘട്ടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്ലാസ്റ്റിക്കിന്റെയും തെർമോകോളിന്റെയും ഉപയോഗം പരിമിതപ്പെടുത്താൻ ഘട്ടുകളെ നോ-പ്ലാസ്റ്റിക് സോണുകൾ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടുകളിൽ താത്കാലിക ടോയ്‌ലറ്റുകളും കുളിക്കാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും മാലിന്യ നിർമാർജനം ഉറപ്പാക്കാൻ തന്ത്രപരമായി ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ പറയുന്നു.
സന്നദ്ധ സംഘടനകളും ശുചിത്വ ഡ്രൈവുകൾ നടത്തുകയും വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. ഈ പരിശ്രമങ്ങൾക്ക് സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, എൻജിഒകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയ്‌ക്കൊപ്പം സ്വച്ഛ് സാരഥി ക്ലബ്ബും പിന്തുണയ്‌ക്കുന്നുണ്ട്.
പ്രധാനമായും ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ആഘോഷിക്കുന്ന ഒരു ഹിന്ദു ആഘോഷമാണ് ഛത്ത്. നാല് ദിവസത്തെ ഉത്സവം സൂര്യദേവനെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു, കൂടാതെ ഉപവാസം, പുണ്യസ്നാനം എന്നിവയെല്ലാം ഈ ആഘോഷത്തിൽ ഉൾപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: