കോഴിക്കോട്: കേരളത്തിലെ നദികളുടെ സൗന്ദര്യം നടന വൈഭവത്തിലൂടെ വേദിയില്‍ നിറഞ്ഞു. ജന്മഭൂമിയുടെ സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായ ‘സ്വ’ വിജ്ഞാനോത്സവത്തില്‍ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം ടി.കെ. പ്രിയയും സംഘവും അവതരിപ്പിച്ച മലയാളപ്പുഴ എന്ന നൃത്താവിഷ്‌കാരം ആസ്വാദകരുടെ മനസ്സില്‍ പുഴയൊഴുക്കി.
സംസ്ഥാനത്ത് 14 ജില്ലകളിലൂടെ ഒഴുകുന്ന 44 നദികളെക്കുറിച്ചുള്ള രംഗരൂപമാണ് കഥകളി, ഭരതനാട്യം, കുച്ചുപ്പുടി, എന്നിവയിലൂടെ അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസ് വേദിയിലാണ് മലയാളപ്പുഴ അരങ്ങേറിയത്.
ഹൈന്ദവ വിശ്വാസ പ്രകാരം മഹാലക്ഷിയുടെ എട്ട് ഭാവരൂപമാണ് അഷ്ടലക്ഷ്മി. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെ അധിപ എന്ന സങ്കല്‍പ്പത്തിലാണ് അഷ്ടലക്ഷ്മിമാരിടെ അവതാര രൂപങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിങ്ങനെയാണ് അഷ്ടരൂപങ്ങള്‍.
മലയാളപ്പുഴയുടെ സംഗീതം ചിട്ടപ്പെടുത്തിയത് കലാമണ്ഡലം ലീലാമ്മയാണ്. കുച്ചുപ്പുടിയില്‍ സരസ്വതീ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള കൃതിയാണ് വേദിയില്‍ അവതരിപ്പിച്ചത്. ഗൗഡ് മല്‍ഹാര്‍ രാഗത്തില്‍ മിശ്രചാപ്പ് താളത്തിലായിരുന്നു അവതരണം. കലാമണ്ഡലം ടി.കെ. പ്രിയ, അശ്വനി, അഷിക, കലാമണ്ഡലം ശില്‍പ്പ, അമിത, കീര്‍ത്തന, ഗോപിക, അഞ്ജുകൃഷ്ണ, സ്നേഹ, ഐശ്വര്യ, പി.ആര്‍. ഐശ്വര്യ, ഗ്രീഷ്മ, കലാമണ്ഡലം നിമിഷ, കലാമണ്ഡലം ശിവദാസ് എന്നിവരാണ് നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക