ജമ്മു: ബിജെപി എംഎല്‍എമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം ജമ്മുകശ്മീര്‍ നിയമസഭ പാസാക്കി. നിര്‍ദേശത്തിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മന്ത്രിമാരുടെ യോഗം വിളിച്ച് എല്ലാ ചട്ടവും ലംഘിച്ച് സ്പീക്കര്‍ നേരിട്ട് പ്രമേയത്തിന്റെ കരട് തയാറാക്കിയെന്ന് ബിജെപി ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ സത് ശര്‍മയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെയും ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയുടെയും കോലം കത്തിച്ചു. ജനങ്ങളെ നാഷണല്‍ കോണ്‍ഫറന്‍സ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ തിരികെ കൊണ്ടുവരാന്‍ ഒരു നിയമസഭയ്ക്കും കഴിയില്ലെന്നും ബിജെപി ആരോപിച്ചു.
ഇന്നലെ സഭാനടപടികള്‍ ആരംഭിച്ചയുടന്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രത്യേക പദവി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിലെ ജന പ്രതിനിധികളുമായി സംസാരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പാകിസ്ഥാന് അജണ്ട നടപ്പാക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ ആരോപിച്ചു. ബഹളത്തിനിടെ നിയമസഭാ സ്പീക്കര്‍ അബ്ദുര്‍ റഹീം റാഥര്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തി. ശബ്ദവോട്ടോടെ പ്രമേയം പാസായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: