ന്യൂഡല്‍ഹി : ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന മൂലധനമായി 10,700 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്കി. കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യവ്യാപകമായി കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ നീക്കം വെളിവാക്കുന്നത്.
100 കോടി രൂപ അംഗീകൃത മൂലധനത്തോടെയും 4 കോടി രൂപ ഓഹരി നിക്ഷേപത്തോടെയുമാണ് 1964-ല്‍ എഫ്സിഐ അതിന്റെ പ്രയാണം ആരംഭിച്ചത്. എഫ്സിഐയുടെ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതിന്റെ ഫലമായി അംഗീകൃത മൂലധനം 11,000 കോടി രൂപയില്‍ നിന്ന് 2023 ഫെബ്രുവരിയില്‍ 21,000 കോടി രൂപയായി ഉയര്‍ന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4,496 കോടി രൂപയായിരുന്ന എഫ് സി ഐ യുടെ മൂലധനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10,157 കോടി രൂപയായി വര്‍ദ്ധിച്ചു. ഇപ്പോള്‍, ഇന്ത്യാ ഗവണ്മെന്റ് 10,700 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് അംഗീകാരം നല്‍കിയത് എഫ്സിഐയെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും അതിന്റെ പരിവര്‍ത്തനത്തിനായി കൈക്കൊണ്ടിട്ടുള്ള ഉദ്യമങ്ങള്‍ക്കു വലിയ ഉത്തേജനം നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: