ന്യൂദൽഹി : ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാവിക സേന ‘മഹാസാഗർ’ എന്ന ഉന്നതതല വെർച്വൽ യോഗം സംഘടിപ്പിച്ചു. പരിപാടിയുടെ മൂന്നാം പതിപ്പിൽ വിവിധ രാജ്യങ്ങളിലെ നാവികസേനാ മേധാവികളടക്കം നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.
യോഗത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും ചർച്ച നടത്തി. ബംഗ്ലാദേശ്, കൊമോറോസ്, കെനിയ, മഡഗാസ്കർ, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ എന്നീ ഇന്ത്യൻ മഹാസമുദ്ര മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായിട്ടാണ് അഡ്മിറൽ ത്രിപാഠി ആശയവിനിമയം നടത്തിയത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പൊതുവായ കടൽ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുള്ള പരിശീലന പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ യോഗം എടുത്തു കാണിച്ചു.’ ഐഒആറിലെ പൊതുവായ സമുദ്ര സുരക്ഷാ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനുള്ള പരിശീലന സഹകരണം’ എന്നതായിരുന്നു യോഗത്തിന്റെ തീം.
മേഖലയിലെ എല്ലാവരുടെയും സജീവമായ സുരക്ഷയ്‌ക്കും വളർച്ചയ്‌ക്കും വേണ്ടി സമുദ്ര മേധാവികൾ തമ്മിൽ നടത്തുന്ന വെർച്വൽ ആശയവിനിമയമാണ് മഹാസാഗർ. ഇന്ത്യൻ നാവികസേന ആരംഭിച്ച ഈ സംരംഭം രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്നു. 2023-ൽ ആരംഭിച്ചതു മുതൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ ഈ യോഗത്തിന് വ്യാപകമായ സ്വീകാര്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക