ന്യൂയോര്‍ക്ക്: കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും അക്രമവും തുടരുന്നത് അപലപനീയമാണെന്ന് ഹിന്ദു സ്വയംസേവക് സംഘ് യുഎസ്എ.
ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരതയെ കാനഡ താലോലിക്കുകയാണ്. ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും മനുഷ്യാവകാശങ്ങളിലും ഉത്കണ്ഠയുണ്ട്. ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഹിന്ദുക്കളുടെ സ്വത്തുക്കളുടെ സംരക്ഷണത്തിന് കാനഡ സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടണം.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് എച്ച്എസ്എസ് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും പത്രക്കുറിപ്പില്‍ എച്ച്എസ്എസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക