വൃക്ഷങ്ങളുടെ രാജാവാണ് അരയാല്‍. അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നുണ്ട് നാം. ക്ഷേത്രസമീപത്ത് അല്ലെങ്കിൽ പോലും അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നു പുരാണങ്ങൾ പറയുന്നു. അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാൽ. അരയാല്‍ അനശ്വരവൃക്ഷമാണെന്നാണു വിശ്വസം.
ഈ വൃക്ഷരാജനിൽ സൃഷ്ടിസ്ഥിതിലയകാരകന്മാരായ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികൾ മൂന്നു പേരുടെയും സാന്നിധ്യമുണ്ടെന്ന് പറയപ്പെടാറുണ്ട്. ശനിയാഴ്ച വെളുപ്പിനു നടത്തുന്ന അരയാല്‍ പ്രദക്ഷിണത്തിനും മഹത്വം കൂടുതലുണ്ട്. അരയാല്‍ച്ചുവട്ടില്‍ വെച്ച് അസത്യം പറയുകയോ അശുഭകര്‍മ്മങ്ങള്‍ ചെയ്യുകയോ പാടില്ല എന്നാണു കരുതപ്പെടുന്നത്. ഏഴരശനി, കണ്ടകശനി തുടങ്ങിയവയുള്ളപ്പോഴും ശനിദശാകാലത്തും ദോഷശാന്തിയ്‌ക്കായി അരയാല്‍ പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെക്കണമെന്ന് പറയപ്പെടുന്നു.
മരത്തെ പോലും ആരാധിക്കുന്നവരാണ് ഭാരതീയർ. നാം അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നു. ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്‌ക്കണം എന്ന ആചാരം പോലുമുണ്ട്. മരങ്ങളോടും പ്രകൃതിയോടുമുള്ള പഴമക്കാരുടെ ആദരവും കരുതലുമാണ് ഇത്തരം ആചാരങ്ങളുടെ കാതൽ. പത്മപുരാണത്തിൽ ആലിന്റെ മാഹാത്മ്യത്തെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ക്ഷേത്രസമീപത്ത് അല്ലെങ്കിൽ പോലും അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നു പുരാണങ്ങൾ പറയുന്നു.
അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാൽ എന്നു ശാസ്ത്രപഠനങ്ങളും പറയുന്നു. അന്തരീക്ഷത്തിലേക്കു കൂടുതൽ ഓക്സിജൻ നൽകുന്ന ഈ മരം വായുവിലെ മാലിന്യം നീക്കം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൊടുംവേനലിലും അരയാൽച്ചുവട്ടിൽ കുളിരും സ്വസ്ഥതയും അനുഭവപ്പെടുന്നത് ഇതുകൊണ്ടുതന്നെ. അരയാലിന്റെ ഈ മഹത്വം മനസ്സിലാക്കിത്തന്നെയാണു നമ്മുടെ പുരാതന മഹർഷിമാരും ശ്രീബുദ്ധനടക്കമുള്ളവരും അരയാൽച്ചുവട്ടിൽ തപസ്സിരുന്നത്. അരയാൽച്ചുവട്ടിലെ സ്വച്ഛതയിൽ നിന്നാണു ശ്രീബുദ്ധനു ബോധോദയം ഉണ്ടായത്. ദിവസവും രാവിലെ അരയാലിനെ ഏഴു തവണ പ്രദക്ഷിണം ചെയ്യണമെന്ന ആചാരം നിർദേശിച്ച പഴമക്കാർ എത്രയോ ദീർഘവീക്ഷണമുള്ളവരായിരുന്നു.
ഭാരതീയർക്ക് മരങ്ങളുടെ രാജാവാണ് അരയാൽ. ഈ വൃക്ഷരാജനിൽ സൃഷ്ടിസ്ഥിതിലയകാരകന്മാരായ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികൾ മൂന്നു പേരുടെയും സാന്നിധ്യമുണ്ട് എന്നാണു വിശ്വാസം. അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ട പ്രാർഥന ഇതാണ്:
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ.
കടയ്‌ക്കൽ ബ്രഹ്മാവിന്റെ രൂപത്തിലും നടുവിൽ വിഷ്ണുവിന്റെ രൂപത്തിലും അറ്റത്തു ശിവന്റെ രൂപത്തിലുമുള്ള വൃക്ഷരാജനു നമസ്കാരം എന്നാണു പ്രാർഥനയുടെ അർഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: