എറണാകുളം: കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം കുറച്ചതില്‍ വലയുകയാണ് യാത്രക്കാര്‍. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.
തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനാലാണ് മെമു സര്‍വീസ് ആരംഭിച്ചത്. മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന വാഗ്ദാനവും റെയില്‍വേ പാലിച്ചില്ല.
വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ നിന്നു തിരിക്കുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ നാല് ദിവസമായി കുറച്ചത്. നേരത്തേ 12 കോച്ചുകളുള്ള മെമുവാണ് സര്‍വീസ് നടത്തിയിരുന്നത്.
എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്.
പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: