Kerala

വടകരയില്‍ തെരുവ് നായ ആക്രമണം; 12 പേര്‍ക്ക് പരിക്ക്

ഒന്നരമണിക്കൂറിനുള്ളിലാണ് ഇത്രയും ആള്‍ക്കാര്‍ക്ക് നായയുടെ കടിയേറ്റത്

Published by

കോഴിക്കോട്:വടകരയില്‍ തെരുവ് നായയുടെ ആക്രമണം.പന്ത്രണ്ട് പേര്‍ക്ക് പരിക്ക്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ടൗണിലും താഴെ അങ്ങാടിയിലുമാണ് കാല്‍ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ കടിച്ചത്.

പരിക്കേറ്റവര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നരമണിക്കൂറിനുള്ളിലാണ് ഇത്രയും ആള്‍ക്കാര്‍ക്ക് നായയുടെ കടിയേറ്റത്.

കഴിഞ്ഞ ദിവസം വടകരയ്‌ക്കടുത്ത് പണിക്കോട്ടി റോഡിലും പത്തിലേറെ പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by